ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ റമദാൻ കാംപയിനോടാനുബന്ധിച്ചു സൗത്ത് സോൺ കെഎംസിസി പ്രവർത്തകർ സ്വരൂപിച്ച സി. എച്ച് സെന്റർ സഹായം സെൻട്രൽ കമ്മിറ്റിക്ക് കൈമാറി.
സെൻട്രൽ കമ്മിറ്റി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സൗത്ത് സോൺ കെഎംസിസി പ്രസിഡന്റ് നസീർ വാവക്കുഞ്ഞ് സഹായം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രക്ക് കൈമാറി. കൊവിഡ് പ്രതിസന്ധിക്കിടയിലും സൗത്ത് സോൺ കെഎംസിസി പ്രവർത്തകരുടെ സേവനം ശ്ലാഘനീയമാണെന്ന് അബൂബക്കർ അരിമ്പ്ര പറഞ്ഞു.
സെൻട്രൽ കമ്മിറ്റിയുടെ കാംപയിൻ വിജയിപ്പിക്കാൻ വേണ്ടി ശ്രമിച്ച സൗത്ത് സോൺ കെഎംസിസി പ്രവർത്തകരെ പ്രസിഡന്റ് നസീർ വാവക്കുഞ്ഞ്, ജനറൽ സെക്രട്ടറി ശിഹാബ് താമരക്കുളം എന്നിവർ അഭിനന്ദിച്ചു.
ചടങ്ങിൽ സൗത്ത് സോൺ കെഎംസിസി ജനറൽ സെക്രട്ടറി ശിഹാബ് താമരക്കുളം, ഹനീഫ കൈപ്പമംഗലം, നാസറുദ്ധീൻ കായംകുളം എന്നിവർ സംബന്ധിച്ചു.
തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള കെഎംസിസി പ്രവർത്തകരുടെ കൂട്ടായ്മയാണ് സൗത്ത് സോൺ കെഎംസിസി.