മദ്യപാനത്തിനിടയിൽ തർക്കം; മകൻ അച്ഛനെ കുത്തിക്കൊന്നു

0
7

തൃശൂർ: കൊരട്ടിയിൽ മദ്യപാനത്തിനിടയിൽ തർക്കം മകൻ അച്ഛനെ കുത്തിക്കൊന്നു. ആറ്റപാടം എലിസബത്ത് നഗറിൽ കരിയാട്ടി വീട്ടിൽ ജോയ് ( 57 ) യാണ് മരിച്ചത്. മകൻ ക്രിസ്റ്റി (34 ) യെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വീട്ടിൽ അച്ഛനും മകനും മാത്രമാണ് താമസം. മദ്യപിക്കുന്നതിനിടയിൽ ഇവർ തമ്മിൽ തർക്കം ഉണ്ടാകുകയും മർദനത്തിനിടയിൽ ജോയിയുടെ കഴുത്തിൽ മകൻ കുത്തുകയും ആയിരുന്നു.