Thursday, 12 September - 2024

കൊവിഷീല്‍ഡ് സ്വീകരിച്ച് സഊദിയില്‍ എത്തിയവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി

റിയാദ്: ഇന്ത്യയില്‍നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് സഊദിയിലെത്തിയവര്‍ സഊദി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
തവക്കല്‍നാ ആപ്ലിക്കേഷനില്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യേണ്ടതിന് ഇത് അനിവാര്യമാണെന്ന് എംബസി ട്വിറ്ററിൽ അറിയിച്ചു. കഴിഞ്ഞ ദിവസം സഊദി ആരോഗ്യ മന്ത്രാലയം വിദേശങ്ങളിൽ നിന്ന് വാക്സിന് സ്വീകരിച്ചവർ അപ്ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വിശദവിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സൈറ്റില്‍ ലഭ്യമാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ (സഊദിക്ക് പുറത്ത് നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് ‘തവക്കൽന”യിൽ അപ്‌ഡേറ്റ് ചെയ്യാം, ഘട്ടങ്ങൾ അറിയാം) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Most Popular

error: