റിയാദ്: ഈ വർഷത്തെ അറഫാ ദിനം ജൂലൈ 19 നായിരിക്കുമെന്നും ബലി പെരുന്നാൾ ജൂലൈ 20 തിങ്കളാഴ്ചയും ആയിരിക്കുമെന്ന് നിരീക്ഷണം. അൽ ഖസീം സർവ്വകലാശാല മുൻ കാലാവസ്ഥ പ്രൊഫസർ അബ്ദുള്ള അൽ മിസ്നദ് ആണ് കണക്കുകൾ നിരത്തി ഇത് പ്രവചിക്കുന്നത്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം ദുൽഖഅദ് മാസം മുപ്പത് പൂർത്തിയാക്കുമെന്നും ദുൽഹിജ്ജ ഒന്ന് ജൂലൈ 11 ഞായറാഴ്ച ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, സഊദിയിൽ മാസപ്പിറവി അടിസ്ഥാനത്തിൽ ആണ് പെരുന്നാൾ പ്രഖ്യാപിക്കുക. മാസപ്പിറവി ദർശിക്കാൻ സുപ്രീം കോടതി എല്ലാ വർഷവും ആഹ്വാനം ചെയ്യാറുണ്ട്.