Saturday, 27 July - 2024

ഇരു ഹറമുകളും അണുവിമുക്തമാക്കാൻ കൂടുതൽ റോബോട്ടുകൾ രംഗത്ത്

മക്ക: മക്കയിലെ വിശുദ്ധ ഹറം പള്ളിയും മദീനയിലെ പ്രവാചക പള്ളിയും അണുനശീകരണം ചെയ്യാനായി കൂടുതൽ റോബോട്ടുകൾ സജ്ജീകരിച്ച് ഇരു ഹറം കാര്യാലയ വകുപ്പ്. കൃത്രിമബുദ്ധിയോടെ ഹറം പള്ളികൾ അണുവിമുക്തമാക്കുകയും വൈറസുകൾക്കെതിരായ സുരക്ഷിതമായ അന്തരീക്ഷമൊരുക്കുകയും ചെയ്യുന്ന പത്ത് റോബോട്ടുകളാണ് ഇവിടെ പ്രവർത്തന സജ്ജമായത്.

മനുഷ്യരുടെ ഇടപെടലില്ലാതെ 5 മുതൽ 8 മണിക്കൂർ വരെ തുടർച്ചയായി പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ടുകളാണ് ഇവിടെ രംഗത്തുള്ളത്. ഇവ കാൽനടയാത്രക്കാരുമായോ മറ്റു തടസങ്ങളുമായോ കൂട്ടിമുട്ടാതെയാണ് സ്വന്തമായി അണുനശീകരണം നടത്തുക.
ഒരു റോബോട്ട് 600 ചതുരശ്ര മീറ്റർ വരെ പര്യടനം നടത്തിയാണ് അന്തരീക്ഷത്തിലെ അണുനശീകരണം നടത്തുക.

രാജ്യത്ത് നിന്ന് തന്നെയുള്ള വിദഗ്ധരായ ഒരു സംഘം ആളുകൾ പ്രോഗ്രാം ചെയ്ത റോബട്ടിന് 2 കിലോമീറ്റർ ദൂരം യാന്ത്രികമായി നടക്കാൻ കഴിയുമെന്നും ഈ ഉപകരണം അതിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ദിവസത്തിൽ 4 തവണ ആനുകാലിക അറ്റകുറ്റപ്പണിക്ക് വിധേയമാകുമെന്നും ഇരു ഹറം കാര്യാലയ എപ്പിഡെമിയോളജി ഡയറക്ടർ ഹസ്സൻ അൽ സുവൈഹിരി വിശദീകരിച്ചു.

Most Popular

error: