Monday, 11 November - 2024

കൊല്ലം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു

ജിദ്ദ: കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി പാറപ്പുറത്ത് വീട് നിസാമുദ്ധീൻ (52) കൊവിഡ് ബാധിച്ചു ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. ഒന്നര വർഷത്തെ അവധി കഴിഞ്ഞു മെയ്‌ മൂന്നിനാണ് ഇദ്ദേഹം മാലിദ്വീപ് വഴി ദമാമിൽ വന്നിറങ്ങിയത്. പിന്നീട് ജിദ്ദയിൽ എത്തിയ അദ്ദേഹത്തിന് കൊവിഡ് ബാധിക്കുകയും തുടർന്ന് ജാമിഅഃ ആശുപത്രിയിൽ പ്രവേശിപപ്പിക്കുകയും ചെയ്തു. രോഗം മൂർച്ഛിച്ചതിനെതുടർന്ന് ഇന്നലെ ഉച്ചയോടെ മരണപ്പെട്ടു.

കഴിഞ്ഞ 27 വർഷമായി പ്രവാസിയായ ഇദ്ദേഹം അൽ ജൗഹറ ഡിസ്ട്രിക്റ്റിൽ അൽ മുഹൈദിബ് വാട്ടർ ടാങ്ക് കമ്പനിയിൽ സ്റ്റോർ കീപ്പർ ആയി ജോലി ചെയ്ത് വരുകയായിരുന്നു.

പിതാവ് : സലാഹുദ്ധീൻ മാതാവ്: ജമീല ബീവി ഭാര്യ: ആമിന മക്കൾ: മുഹമ്മദ്‌ ബിലാൽ, അസറുദ്ധീൻ

നിയമ നടപടികകൾക്കായി സുഹൃത്ത് സജീഷ്, ഐ എസ് എഫ് പ്രവർത്തകരായ മുഹമ്മദ്‌ ഷാഫി, മസ്ഊദ്, ഹബീബ് എന്നിവർ രംഗത്തുണ്ട്.

Most Popular

error: