Thursday, 10 October - 2024

റിയാദ് കൊണ്ടോട്ടി മണ്ഡലം കെഎംസിസി അലവിക്കുട്ടി ഒളവട്ടൂരിന് സ്നേഹാദരം നൽകി

റിയാദ്: കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പ്രസിഡണ്ടും, റിയാദിലെ മത രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖനുമായ അലവിക്കുട്ടി ഒളവട്ടൂരിന് കൊണ്ടോട്ടി മണ്ഡലം കെഎംസിസി കമ്മറ്റി സ്നേഹാദരം നൽകി. മണ്ഡലം ട്രഷറർ ഷറഫു പുളിക്കൽ അധ്യക്ഷനായുള്ള സംഗമത്തിൽ മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ സ്നേഹോപഹാരം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ അലവിക്കുട്ടി ഒളവട്ടൂരിന് നൽകി.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസിക്ക് ഭാരവാഹികളായ അഷ്‌റഫ് മോയൻ, മുനീർ വാഴക്കാട്, ഷൗക്കത്ത് കടമ്പോട്ട്, ഷാഫി മാസ്റ്റർ ചിറ്റത്തുപ്പാറ, സീനിയർ ഉപദേശക സമിതി അംഗം മീരാൻ സാഹിബ്‌ സിയാംകണ്ടം, ഷക്കീബ് ഒളവട്ടൂർ, ബഷീർ മപ്രം, സലിം സിയാംകണ്ടം, മുസ്തഫ കൊണ്ടോട്ടി,യാക്കൂബ് എളമരം സംസാരിച്ചു. സ്നേഹാദരവിന് അലവിക്കുട്ടി ഒളവട്ടൂർ നന്ദി പറഞ്ഞു സംസാരിച്ചു. ഹനീഫ മുതുവല്ലൂർ ഖിറാഅത്തും, ബഷീർ സിയാംകണ്ടം സ്വാഗതവും, ബഷീർ വിരിപ്പാടം നന്ദിയും പറഞ്ഞു.

Most Popular

error: