ദമാം: ദമാം കെഎംസിസി കൊല്ലം ജില്ല കമിറ്റിയും മുസ്‌ലിം യുത്ത് ലീഗ് കരുനാഗപ്പളി നിയോജക മണ്ഡലം കമ്മിറ്റിയും സംയുക്തമായി നൽകുന്ന പഠനോപകരണങ്ങൾ വിതരണം ചെയ്‌തു. ജില്ലാതല ഉദ്ഘാടനം കരുനാഗപ്പള്ളി മുൻസിപ്പാലിറ്റി ആറാം വാർഡ് മണ്ണാശേരിൽ വീട്ടിൽ ശാഹുൽ ഹമീദ് -ലൈല എന്നവരുടെ മകൻ അലിക്ക് നൽകി കെഎംസിസി ദമാം കൊല്ലം ജില്ല കമ്മിറ്റി കോർഡിനേറ്റർ നവാബ് ചിറ്റൂമൂല ഉദ്ഘാടനം ചെയ്‌തു.
മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി സിദീഖ് ഷാ, യുത്ത് ലീഗ് പ്രസിഡന്റ്, ഷിയാസ്, ജില്ല കമിറ്റി അംഗം മുനീർ ഷാ വാഴയത് കെഎംസിസി റിയാദ് കൊല്ലം ജില്ല പ്രതിനിധി. എം എ വഹാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.