Saturday, 27 July - 2024

മുൻ ജിദ്ദ പ്രവാസി നിര്യാതനായി

ജിദ്ദ: ജിദ്ദയിൽ ദീർഘാകാലം പ്രവാസിയായിരുന്ന മലപ്പുറം ജില്ലയിലെ വെട്ടിച്ചിറ കരിപ്പോൾ സ്വദേശി മുസ്തഫ കുണ്ടാറ്റിൽ (52) ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജിദ്ദയിലെ കിലോ മൂന്നിലുള്ള യമാനി ബേക്കറിയിലെ സെയിൽസ്മാൻ ആയിരുന്നു. ഒന്നര വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

പിതാവ് : പരേതനായ മൊയ്‌ദീൻ ഹാജി മാതാവ് : നഫീസ

ഭാര്യ : നസീറ മക്കൾ : നൗഫൽ (ജിസാൻ), നിസാമുദ്ധീൻ(ദുബായ് ), അഫ്സൽ, സുഹൈൽ, നുസ്റത്ത്

സഹോദരങ്ങൾ : അലി, നാസർ, സലീം ( ജിദ്ദ), സൈദ്( കുറ്റിപ്പുറം സഹകണ ബാങ്ക്, വളാഞ്ചേരി) ജാബിർ, സുലൈഖ, ഹാജറ,ആബിദ

Most Popular

error: