Sunday, 6 October - 2024

തവക്കൽനയുടെ പേരിൽ മാൾ സെക്യൂരിറ്റിക്കാർക്ക് നേരെ കത്തിയാക്രമണം, മൂന്ന് പേർക്ക് പരിക്ക്, ഒരാൾക്ക് ഗുരുതരം

ദമാം: തവക്കൽന ആപ്ലിക്കേഷന്റെ പേരിൽ യുവാവ് സെക്യൂരിറ്റിക്കാർക്ക് നേരെ കത്തിയാക്രമണം നടത്തി. സംഭവത്തിൽ മാളിലെ മൂന്ന് സെക്യൂരിറ്റി ഓഫീസർമാർക്ക് പരിക്കേറ്റു. കിഴക്കൻ സഊദിയിലെ ദമാമിലെ മാളിലാണ് സംഭവം. സംഭവത്തിൽ പ്രതിയെ പിടികൂടിയിട്ടുണ്ട്.

മാളിൽ രണ്ടു ദിവസം മുമ്പ് സ്ത്രീയും മകളും എത്തിയിരുന്നു. എന്നാൽ പ്രവേശന കവാടത്തിൽ ഇവരുടെ തവക്കൽന അപ്ഡേറ്റ് അല്ലാത്തതിനാൽ അത് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ഇരുവരെയും സൈഡിലേക്ക് മാറ്റി നിർത്തുകയും അപ്ഡേറ്റിന് ശേഷം ഇവരെ ഉള്ളിലേക്ക് കടത്തി വിടുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം യുവാവ് ഇതേ കവാടത്തിൽ എത്തി സെക്യൂരിറ്റിക്കാരനുമായി ഇതേ വിഷയത്തിൽ തർക്കത്തിൽ ഏർപ്പെടുകയും കുത്തിയ ശേഷം മാളിനുള്ളിലേക്ക് ഓടിക്കയറുകയും ചെയ്തു.

തുടർന്ന് സിസിറ്റിവി സഹായത്തോടെ മാളിനുള്ളിൽ പ്രതിയെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. ഇദ്ദേഹത്തെ പിടികൂടാനുള്ള ശ്രമത്തിനിനിടെ കത്തി ഉപയോഗിച്ച് ആക്രമണത്തിലാണ് മൂന്ന് പേർക്ക് കത്തികുത്തേറ്റത്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. പ്രതിയെ പിടികൂടി തുടർ നടപടികൾ സ്വീകരിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

വീഡിയോ 

Most Popular

error: