ദമാം: പ്രവാസ സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അറിവിന്‍റെ ഉന്നത തലങ്ങളിലേക്ക് വഴിനടത്താനും, ആത്മ വീര്യവും സര്‍ഗാത്മക പരിപോഷണവും വ്യക്തിത്വ വികാസവും ലക്ഷ്യം വെച്ചു സമസ്ത ഇസ്‌ലാമിക് സെന്‍റെര്‍ (എസ്‌ഐസി) വിഭാവനം ചെയ്തു നടപ്പില്‍ വരുത്തി വരുന്ന ഹയർ എഡ്യൂക്കേഷൻ മൂവ്മെൻറ് ഫോർ മോട്ടിവേഷൻ ആൻഡ് ആക്റ്റിവിറ്റീസ് ബൈ ട്രെൻഡ് (ഹിമ്മത്ത്) പദ്ധതിയുടെ പുതിയ ബാച്ച് പ്രോഗ്രാമുകൾക്ക് തുടക്കമായി. ഒരു വര്‍ഷം നീണ്ടു നില്‍കുന്ന പഠന പരിശീലന സംരംഭമായ 2021-22 ബാച്ച് പ്രോഗ്രാമുകള്‍ സമസ്ത: ജനറൽ സെക്രട്ടറി ശൈഖുനാ ശൈഖുൽ ജാമിഅ പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം നിർവ്വഹിച്ചു.
വിജയ വഴികളില്‍ കൃത്യമായ ലക്ഷ്യബോധവും നിരന്തരം പരിശ്രമവും അനിവാര്യ ഇടപെടലുകളും മുഖ്യമാണ്. പഠിതാക്കളുടെ താല്‍പര്യത്തിനും അഭിരുചിക്കു മനുസരിച്ച് ലക്ഷ്യത്തിലൂന്നിവിദ്യയുടെ പാത തീര്‍ക്കാനും, രക്ഷിതാക്കളും വിദ്യാർത്ഥികളും ശ്രദ്ദിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യ്തു.
ഹിമ്മത്ത് കൺവീനർ മുജീബ് കൊളത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റഫ്‌സ് ടു സക്സസ് എന്ന വിഷയത്തിൽ പ്രമുഖ ട്രൈനറും, എസ്‌കെഎസ്എസ്എഫ് ട്രെൻഡ് ഇന്റർനാഷണൽ ഫെലോയുമായ കെ അലി മാസ്റ്റര്‍ വയനാട് വിഷയാധിഷ്ഠിതമായി പഠന ക്ലാസുകള്‍ അവതരിപ്പിച്ചു. ഹിമ്മത്ത് ഡയറക്ട്ർ സവാദ് ഫൈസി വര്‍ക്കല പദ്ധതി വിശദീകരണം നടത്തി. കോർഡിനേറ്റർ മൊയ്‌ദീൻ പട്ടാമ്പി പ്രോഗ്രാം അവലോകനവും അഷ്‌റഫ് അശ്‌റഫി പ്രാർത്ഥനയും നിർവ്വഹിച്ചു. എസ്‌ഐസി സെക്രട്ടറി മൻസൂർ ഹുദവി സ്വാഗതവും റാഫി പട്ടാമ്പി നന്ദിയും പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഏഴാം ക്‌ളാസ് മുതലുള്ള തെരെഞ്ഞടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി സിവില്‍ സര്‍വ്വീസ് ഉള്‍പ്പെടെയുള്ള ഉന്നത തല വിദ്യാഭ്യാസ മേഖലകളിലേക്ക് വഴി നടത്തുക എന്ന ലക്ഷ്യത്തിലൂന്നി സക്സസ് മോട്ടിവേഷൻ, കരിയർ മോട്ടിവേഷൻ, സെൽഫ് എസ്റ്റിം തർബിയ മുതലായ പ്രോഗ്രാമുകളും, കറൻറ് അഫയേർസ്, ജനറൽ നോളഡ്ജ്, മാത്സ് മാജിക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വാഗ്മി പരിശീലനം, സൃഷ്ടി പരിശീലനം, ലൈഫ് സ്കിൽ, ഐ ടി അപ്ഡേറ്റ്, ലിറ്റിൽ സയിന്റിസ്റ്റ്, ലിറ്റററി തുടങ്ങി വിവിധ മേഖലകളിൽ മികച്ച പരീശീലന പരിപാടികള്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന്‍ എസ്‌ഐസി ഭാരവാഹികള്‍ അറിയിച്ചു.
എസ്‌ഐസി ഹിമ്മത്ത് പുതിയ ബാച്ച് പ്രോഗ്രാമുകള്‍ക്ക് തുടക്കമായി
529