ന്യൂഡൽഹി: പ്രവാസികൾ ഉൾപ്പെടെ ജോലിക്കും പഠനത്തിനുമായി വിദേശത്തു പോകുന്നവരുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങളുമായി കേന്ദ്ര സർക്കാർ. കൊവിഡ് -19 വാക്സിനേഷനായുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായാണ് തീരുമാനങ്ങൾ.
ഇതിന്റെ ഭാഗമായി ടോക്കിയോ ഒളിംപിംക്‌സിനു പോകുന്നവരടക്കമുള്ളവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളൾ കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു. ഇവരുടെ കൊവിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പാസ്‌പോര്‍ട്ടുകളുമായി ലിങ്ക് ചെയ്യാനാണ് തീരുമാനം.
ഇത്തരം അസാധാരണമായ കേസുകളിൽ കോ-വിൻ സംവിധാനത്തിൽ ഉടൻ തന്നെ രണ്ടാമത്തെ ഡോസ് നൽകാനുള്ള സൗകര്യം ഒരുക്കുമെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. 28 ദിവസത്തിനുശേഷം ഇവർക്ക് രണ്ടാമത്തെ കൊവിഡ് -19 വാക്സിൻ ഡോസും എടുക്കാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.