റിയാദ്: കൊവിഷീൽഡും ആസ്ത്ര സെനികയും ഒന്ന് തന്നെയെന്ന് സഊദി അംഗീകരിച്ചു. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് രണ്ടും ഒരേ വാക്സിൻ ആണെന്ന് സഊദി അറേബ്യ അംഗീകരിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ മലയാളികളുടെ ഏറെ നാളത്തെ ആശങ്കയാണ് പരിഹരിക്കപ്പെടുന്നത്.
നേരത്തെ ഇത് സംബന്ധിച്ച അന്വേഷണങ്ങൾക്ക് രണ്ടും ഒരേ വാക്സിൻ തന്നെയാണെന്ന് സഊദിയെ അറിയിച്ചതായും ആശങ്കപ്പെടേണ്ടതില്ലെന്നും എംബസി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴാണ് രണ്ടു പേരിലും അറിയപ്പെടുന്ന വാക്സിൻ ഒന്ന് തന്നെയാണെന്ന് സഊദി അറേബ്യ അഗീകരിച്ചതായി ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിക്കുന്നത്. ഇത് രണ്ടും തുല്യമാണെന്നാണ് സഊദി അറേബ്യ ഇന്ത്യൻ എംബസിയെ അറിയിച്ചിരിക്കുന്നത്.