Saturday, 27 July - 2024

റിയാദിൽ ബസും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

റിയാദ്: സഊദിയിലെ റിയാദിൽ യാത്രാ ബസും ട്രക്കും കൂട്ടിയിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ റിങ് റോഡിൽ ഇന്ന് നടന്ന സംഭവത്തിൽ പന്ത്രണ്ട് പേർക്ക് പരിക്കേറ്റതായി ട്രാഫിക് വിഭാഗം അറിയിച്ചു. പരിക്കേറ്റവരിൽ ഗുരുതര പരിക്ക് പറ്റിയവരും നിസാര പരിക്കേറ്റവരും ഉൾപ്പെടും.

പരിക്കേറ്റ മുഴുവൻ ആളുകളെയും റിയാദിലെ കിംഗ് സഊദ് മെഡിക്കൽ സിറ്റി, അൽ ഈമാൻ, അൽ ഹബീബ് ആശുപത്രികളിലേക്ക് മാറ്റിയതായി മാറ്റി. ഇടിയുടെ ആഘാതത്തിൽ ട്രൈലറുടെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. ബസ് സമീപത്തെ മതിലിനോട് ചേർന്നുള്ള ഭാഗത്ത് ചേർന്ന നിലയിലാണ് നിന്നത്.

Most Popular

error: