ഉനൈസ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മാതൃകാ പ്രവർത്തനം നടത്തുന്ന എളയാവൂർ സി.എച്ച്.സെൻ്ററിന് സഊദി ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിലെ അൽ റാസ് കെ.എം.സി.സി ധനസഹായം നൽകി. കെ.എം.സി.സി. നേതാവും പേരാവൂർ മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹിയുമായ മുഹമ്മദ് വിളക്കോട് സി.എച്ച്.സെൻ്റർ ചെയർമാൻ സി.എച്ച്.മുഹമ്മദ് അഷ്റഫിന് പണം കൈമാറി.
ഭാരവാഹികളായ കെ.എം.ഷംസുദ്ദീൻ, ആർ.എം.ഷബീർ എന്നിവർ സ്വീകരിച്ചു. സി.എച്ച്.സെൻ്ററിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും സന്ദർശിക്കുകയും സാന്ത്വന പരിചരണ കേന്ദ്രത്തിൽ കഴിയുന്ന കണ്ണൂർ ജില്ലാ മുസ്‌ലിം ലീഗ് ആസ്ഥാന മന്ദിരത്തിൽ മുപ്പത്തഞ്ച് വർഷത്തോളം സേവനമനുഷ്ടിച്ച അലീക്കയെ സന്ദർശനം നടത്തുകയും ചെയ്തു.