Saturday, 27 July - 2024

ഈ വിഭാഗം ആളുകൾക്ക് നേരിട്ട് ജോലിക്ക് നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് തൊഴിൽ മന്ത്രാലയം

റിയാദ്: കൊറോണ വൈറസ് പകർച്ചവ്യാധികൾ മൂലം ഏതാനും വിഭാഗം ആളുകൾ നേരിട്ട് ജോലിയിൽ പ്രവേശിക്കേണ്ടതില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) അംഗീകരിച്ച പരിഷ്കരിച്ച ആരോഗ്യ പ്രോട്ടോക്കോളുകൾ പ്രകാരമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ പൊതു, സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിലടക്കം ഈ തീരുമാനം ബാധമാണ്. എങ്കിലും ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവർ മെഡിക്കൽ റിപ്പോർട്ടുകൾ തൊഴിലുടമകൾക്ക് സമർപ്പിക്കേണ്ടതുണ്ട്.

നേരിട്ട് ജോലിക്ക് ഹാജരാകേണ്ടതില്ലാത്ത വിഭാഗം ഇവരാണ്

* 60 വയസ്സിനു മുകളിലുള്ള വ്യക്തികൾ

* വിട്ടുമാറാത്ത ശ്വാസകോശരോഗമോ കടുത്ത ആസ്ത്മയോ ഉള്ളവർ (കഴിഞ്ഞ ആറുമാസത്തിലൊരിക്കലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക്)

* വിട്ടുമാറാത്ത ഹൃദ്രോഗം (1- ഹൃദയസ്തംഭനം, 2- കൊറോണറി ആർട്ടറി രോഗം മൂലം കഴിഞ്ഞ വർഷത്തിൽ കുറഞ്ഞത് ഒരു ഹൃദയാഘാതം സംഭവിച്ചവർ)

* പാരമ്പര്യ രോഗപ്രതിരോധ ശേഷി, വിളർച്ച ഉള്ളവർ (തലസീമിയ, സിക്കിൾ സെൽ അനീമിയ)

* ആർജ്ജിത് രോഗപ്രതിരോധ ശേഷി ശക്തിശയം ഉള്ളവർ (1- അക്വയെർഡ് ഇമ്മ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം (എയ്ഡ്‌സ്), 2- അവയവമാറ്റ ശസ്ത്രക്രിയ, 3- രോഗപ്രതിരോധ മരുന്നുകളുടെ ഉപയോഗം, 4- കാൻസർ മരുന്നുകളുടെ ഉപയോഗം എന്നിവ ഉള്ളവർ ).

* കടുത്ത അമിതവണ്ണം (ബോഡി മാസ് സൂചിക (ബി‌എം‌ഐ) 40 ൽ കൂടുതൽ ഉള്ളവർ )

* വിട്ടുമാറാത്ത മെഡിക്കൽ അവസ്ഥകൾ: 1: കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു തവണയെങ്കിലും ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരുന്ന അനിയന്ത്രിതമായ പ്രമേഹം (ടൈപ്പ്: I, II), 2: കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു തവണയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ, 3: വിട്ടുമാറാത്ത വൃക്കരോഗങ്ങൾ, 4: കരൾ സിറോസിസ് രോഗമുള്ളവർ.

* പ്രത്യേക ആവശ്യങ്ങളുള്ള ആളുകൾ (1: ശാരീരിക വൈകല്യം ഉള്ളവർ, സാമൂഹിക അകലം നടപ്പാക്കാനുള്ള കഴിവില്ലായ്മ, 2: മാനസിക വൈകല്യം കാരണം പ്രതിരോധ നടപടികൾ മനസിലാക്കാനോ പ്രയോഗിക്കാനോ കഴിയാത്തവർ.

അതേസമയം, മുകളിൽ പറഞ്ഞ ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിൽ പെട്ട ചില ഗ്രൂപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി: അവ ഈ ഗ്രൂപ്പുകളാണ്.

* “തവക്കൽന” അപ്ലിക്കേഷനിൽ കാണിച്ചിരിക്കുന്നതുപോലെ “രോഗപ്രതിരോധ ശേഷി നേടിയവർ”. (വൃക്കസംബന്ധമായ ഡയാലിസിസ് രോഗികൾ, സജീവ കാൻസർ രോഗികൾ, അവയവമാറ്റ രോഗികൾ, “40 വയസ്സിനു മുകളിലുള്ള ബി‌എം‌ഐ ഉള്ള അമിതവണ്ണം)

* “തവക്കൽന” അപ്ലിക്കേഷനിലെ സ്റ്റാറ്റസ് അപ്‌ഡേറ്റ് അനുസരിച്ച് രോഗപ്രതിരോധ ശേഷി നേടിയവർ: (വാക്സിനേഷൻ, വാക്സിനേഷൻ ആദ്യ ഡോസ്, രോഗം വന്ന് ഭേദമായി രോഗ പ്രതിരോധ ശേഷി ക്ക വന്നവർ)

Most Popular

error: