Saturday, 5 October - 2024

സഊദിയിലെ നിയോം സിറ്റിയിൽ വായുവിൽ നിന്ന് കുടിവെള്ളം, വീഡിയോ

ജിദ്ദ: സഊദിയിലെ സ്വപ്ന നഗരിയായ നിയോം സിറ്റിയിൽ അന്തരീക്ഷത്തിൽ നിന്ന് കുടിവെള്ളവും. ഇതിന്റെ വീഡിയോ ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. മാജിദ് അൽ ഫുത്തൈം കമ്പനി സിഇഒ അഹമ്മദ് ജലാൽ ഇസ്മായിലാണ് ഇതിന്റെ വീഡിയോ പുറത്ത് വിട്ടത്. വായുവിൽ നിന്ന് വെള്ളം സൃഷ്ടിക്കുന്ന വീഡിയോ ഇതിനകം സോഷ്യൽ മീഡിയകളിൽ വൈറലായിക്കഴിഞ്ഞു.

“നിങ്ങളുടെ വായു നിങ്ങളുടെ വെള്ളമാണ്” എന്ന് എഴുതിയ പ്രത്യേക മെഷീൻ ഉപയോഗിച്ച് വായുവിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കുടിവെള്ളം കാണിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്.

ഈ നൂതന സാങ്കേതികവിദ്യ ഉടൻ തന്നെ മാജിദ് അൽ ഫുത്തൈം ടവറിൽ ലഭ്യമാകുമെന്ന് അഹ്മദ് ജലാൽ ഇസ്മായിൽ അറിയിച്ചു.

വീഡിയോ കാണാം.

Most Popular

error: