Tuesday, 5 November - 2024

നോർക്ക സെൽഫ് എംപ്ലോയ്മെൻറ് സ്കീം പ്രകാരം സ്വയം തൊഴിൽ ലഭ്യതക്ക് ആയിരം കോടി രൂപ 

തിരുവനന്തപുരം: കൊവിഡ് മൂലം പതിനാല് ലക്ഷത്തിലധികം പ്രവാസികളാണ് തിരിച്ചെത്തിയതെന്നും ഇതിൽ ബഹുഭൂരിഭാഗവും തൊഴിൽ നഷ്ടപ്പെട്ടവരാണെന്നും വ്യക്തമാക്കിയ സർക്കാർ പ്രവാസികളുടെ സ്വയം തൊഴിൽ ലഭ്യതക്ക് ആയിരം കോടി രൂപ വിലയിരുത്തി. രണ്ടാം പിണറായി സർക്കാരിന്റെ കന്നി ബജറ്റിലാണ് ഈ പ്രഖ്യാപനം.

തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും പ്രാപ്തരാക്കുന്നതിനുള്ള പുനരധിവാസ പദ്ധതിയായ നോർക്ക സെൽഫ് എംപ്ലോയ്മെൻറ് സ്കീം പ്രകാമാണ് സ്വയം തൊഴിൽ ലഭ്യതക്ക് ആയിരം കോടി രൂപ ബജറ്റിൽ വകയിരുത്തിയത്.

പ്രവാസി ക്ഷേമ പദ്ധതികളുടെ പലിശയിളവിന് 25 കോടി രൂപ വകയിരുത്തിയതായും പ്രവാസികൾക്കുള്ള വിവിധ ക്ഷേമ പദ്ധതികൾക്കായുള്ള ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയതായും ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വ്യക്തമാക്കുന്നു.

Most Popular

error: