തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ നിന്നായി പതിനാല് ലക്ഷത്തിലധികം പ്രവാസികൾ കേരളത്തിലേക്ക് മടങ്ങിയെത്തിയതായി സർക്കാർ വ്യക്തമാക്കി. ബജറ്റവതരണ വേളയിലാണ് കണക്കുകൾ പുറത്ത് വിട്ടത്. മഹാമാരി പ്രതിസന്ധിയിൽ ഇത് വരെ മടങ്ങിയെത്തിയത് 14,32,736 പ്രവാസികളാണ്.
ഇവരിൽ ബഹുഭൂരിഭാഗവും തൊഴിൽ നഷ്ടപ്പെട്ടവരാണെന്നും സർക്കാർ വ്യക്തമാക്കി. ഇവർക്ക് സ്വയം തൊഴിൽ ലഭ്യമാക്കുന്നതിന് വിവിധ സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരിച്ച് ആയിരം കോടി രൂപ കണ്ടെത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.