റിയാദ്: സഊദിയിലെ ജിസാനിൽ കൊവിഡ് പ്രോട്ടോകൾ പാലിക്കാതെ കല്യാണത്തിന് പങ്കെടുത്ത 62 സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്‌തു. ഉഹ്ദ് അൽ മസാറഹയിലെ കല്യാണ മണ്ഡപത്തിൽ പ്രോട്ടോകോൾ പാലിക്കാതെ പങ്കെടുത്തവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ അനിയന്ത്രിതമായി കല്യാണ മണ്ഡപത്തിൽ ഒരുമിച്ച് കൂടിയതിനെ തുടർന്ന ഇവിടെ ഒരുമിച്ച് കൂടിയ അറുപത്തിരണ്ട്‍ വനിതകളെ അറസ്റ്റ് ചെയ്‌തതായി ജിസാൻ പോലീസ് വക്താവ് നായിഫ് ഹകമി അറിയിച്ചു. ഇവർക്കെതിരെയുള്ള നിയമപരമായ നടപടികൾ പൂർത്തീകരിച്ചെന്നും ക്ഷണിതാവ്, കല്യാണ മണ്ഡപ ഉടമ, പങ്കെടുത്തവർ എന്നിവർക്കെതിരെ നിയമനനുസൃതമായ പിഴകൾ ചുമത്തിയതായും അദ്ദേഹം അറിയിച്ചു.