ജക്കാർത്ത: കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തി ഇന്തോനേഷ്യ തുടർച്ചയായി രണ്ടാം വർഷവും തങ്ങളുടെ പൗരന്മാരെ ഹജ്ജിനയക്കുകയില്ലെന്ന് പ്രഖ്യാപിച്ചു. ഇന്തോനേഷ്യൻ മതകാര്യ മന്ത്രിയാണ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയത്. റോയിട്ടേഴ്സ് റിപ്പോർട്ട് പ്രകാരം, ജക്കാർത്ത തുടർച്ചയായി രണ്ടാം വർഷവും തങ്ങളുടെ പൗരന്മാർക്കുള്ള ഹജ്ജ് യാത്രകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് -19 പാൻഡെമിക്കുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഈ തീരുമാനമെടുത്തതെന്നും സഊദി അറേബ്യ ഹജ്ജ് വിമാനങ്ങൾ തുറന്നിട്ടില്ലെന്നതും ഹജ്ജിനായി പൗരന്മാരെ അയക്കാതിരിക്കാൻ തീരുമാനിച്ചതെന്നും മന്ത്രി യാകുത് ഖലീൽ ഖുമാസ് കൂട്ടിച്ചേർത്തു. ലോകത്തെ ഏറ്റവും വലിയ മാനുഷിക സംഗമം കൂടിയായ വിശുദ്ധ ഹജ്ജ് കർമ്മത്തിൽ ഏറ്റവും കൂടുതൽ പൗരന്മാരെ അയക്കുന്ന രാജ്യം കൂടിയാണ് ഇന്തോനീഷ്യ.