Saturday, 27 July - 2024

റിയാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരണപ്പെട്ടു

റിയാദ്: റിയാദിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം വളാഞ്ചേരി വളവന്നൂർ കടപ്പാടം ഹനീഫ 62) ആണ് റിയാദ് പ്രിൻസ് മുഹമ്മദ് ഹോസ്‌പിറ്റലിൽ മരണപ്പെട്ടത്. പരേതനായ ഹംസ കടപ്പാടത്തിന്റെ മകനാണ്.
മാതാവ്: ഫാത്തിമ, ഭാര്യ: ഷമീറ. മരിച്ച ഹനീഫ കുടുംബസമേതം ഒറീസയിലാണ് താമസം.

നടപടി ക്രമങ്ങളുമായ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്ഹാഖ് താനൂർ, യൂനുസ് കൈതക്കോടൻ, ഹാഷിം വളാഞ്ചേരി എന്നിവർ രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു കബറടക്കം റിയാദിൽ നടത്തും

Most Popular

error: