Thursday, 12 September - 2024

സ്‌കൂളിൽ നിന്ന് വിളിച്ചിറക്കി മകനെ മരുഭൂമിയിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തിയ പിതാവിന്റെ തലവെട്ടി

റിയാദ്: സ്വന്തം മകനെ സ്‌കൂളിൽ നിന്നും കൂട്ടികൊണ്ട് പോയി വിജനമായ സ്ഥലത്ത് എത്തിച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പിതാവിന്റെ വധശിക്ഷ നടപ്പിലാക്കി. ജിസാനിൽ നടന്ന ക്രൂരമായ കൊലപാതക്കേസിലെ പ്രതിയെയാണ് സഊദി ആഭ്യന്തര മന്ത്രാലയം വധശിക്ഷക്ക് വിധേയനാക്കിയത്. സ്‌കൂളിൽ എത്തിയ പിതാവ് അവിടെ നിന്ന് മകനെ കൂട്ടി കൊണ്ടുപോയ ശേഷം ആളൊഴിഞ്ഞ വിജനമായ സ്ഥലത്തെത്തിച്ച് കയ്യിൽ കരുതിയ മൂർച്ചയേറിയ കത്തിയുപയോഗിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു.

പ്രതി മയക്ക് മരുന്നിനടിമയും നിരവധി കുറ്റ കൃത്യങ്ങളിൽ പങ്കുള്ളയാളും 9 വർഷം ജയിൽ ശിക്ഷയനുഭവിച്ചയാളുമായിരുന്നു. തന്റെ ആദ്യ ഭാര്യയോടുള്ള പക പോക്കുന്നതിനായിരുന്നു ആദ്യ ഭാര്യയിലുണ്ടായ മകനെ പ്രതി വധിച്ചത് എന്നാണ് റിപ്പോർട്ട്. കയ്യിൽ ഒളിപ്പിച്ച കത്തി കൊണ്ട് കുത്തിയപ്പോൾ അവൻ അവന്റെ പുസ്തകങ്ങളെ കെട്ടിപ്പിടിച്ച് താഴെ വീഴുകയും ആ സമയം അവന്റെ തല കഴുത്തിൽ നിന്ന് മുറിച്ച് മാറ്റുകയും ചെയ്യുകയായിരുന്നുവെന്നും പ്രതി വിചാരണയിൽ വെളിപ്പെടുത്തിയിരുന്നു.

Most Popular

error: