തിരുവനന്തപുരം: നാട്ടിലുള്ള പ്രവാസികൾക്ക് നാട്ടിൽ മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. 28 ദിവസത്തിനുശേഷം മുൻഗണനാലിസ്റ്റിൽ കൊവിഷീല്‍ഡ് രണ്ടാമത്തെ ഡോസ് വാക്‌സിൻ എടുക്കാനുള്ള സംവിധാനമാണ് നിലവിൽ വന്നത്. ഒന്നാമത്തെ ഡോസ് എടുത്ത് 28 ദിവസം പൂര്‍ത്തിയായവർക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ.
അതിനായി രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ട ഘട്ടങ്ങൾ ഇങ്ങനെയാണ്.
1: https://covid19.kerala.gov.in/vaccine/ എന്ന കയറുക.
2: Individuals എന്ന സെക്ഷൻ സെലക്ട് ചെയ്യുക.
3: ജില്ല, റിക്വസ്റ്റ് ടൈപ്പ്, ആദ്യം കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ റഫറൻസ് നമ്പർ (കോവിൻ റഫറൻസ് നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ) രേഖപ്പെടുത്തുക.
4: രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതിന്റെ കോളം പൂരിപ്പിക്കുക.
5: പാസ്‌പോർട്ട്, വിസ രേഖ എന്നിവ ഇതോടൊപ്പം അപ് ലോഡ് ചെയ്യുക. കോവിൻ പോർട്ടലിൽ നൽകിയ ഐഡി പ്രൂഫ് ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.
കൂടുതൽ സഊദി വാർത്തകൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇