സഊദിയിൽ ലെവി മൂന്ന് മാസത്തേക്ക് അടക്കുന്നതിനുള്ള സംവിധാനം ഉടൻ നിലവിൽ വരും

0
1462

റിയാദ്: സഊദിയിലെ വിദേശ തൊഴിലാളികൾക്കുള്ള വാർഷിക ലെവി തവണകളായി അടക്കുന്നതിനുള്ള സംവിധാനം ഉടൻ നിലവിൽ വരുമെന്ന് സഊദി മാനവ വിഭവശേഷി മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ രാജ്ഹി അറിയിച്ചു. പൊതു, സ്വകാര്യ മേഖലകൾ ഉൾപ്പെടെ തൊഴിൽ വിപണിയിൽ കാര്യമായ മാറ്റങ്ങൾ നടപ്പാക്കാൻ മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർക്ക് പെർമിറ്റിനുള്ള ലെവി മൂന്ന് മാസത്തേക്ക് അടക്കുന്നതിനുള്ള സംവിധാനം വരുമെന്ന് നേരത്തെ അധികൃതർ സൂചിപ്പിച്ചിരുന്നു.

ഭാവി പദ്ധതികൾ ആവിഷ്കരിക്കുന്നതിലെ ടീം വർക്ക് പ്രവർത്തനങ്ങളെ അൽ-രാജി പ്രശംസിച്ചു. കഴിഞ്ഞ കാലയളവിൽ സ്വകാര്യമേഖലയിലെ ബിസിനസുകളുടെ വളർച്ചയ്ക്ക് നിരവധി കാര്യങ്ങൾ സഹായിച്ചതായും അദ്ദേഹം പറഞ്ഞു. ബിസിനസ്സ് മേഖലകളിൽ യോഗ്യതയുള്ളവരുടെ കൂട്ടായ പ്രവർത്തനം വിഷൻ 2030 ന് അനുസൃതമായി രാജ്യത്തിന്റെ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തും, അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here