ഷാര്‍ജ: സ്വന്തം ജനതക്ക് ലഭിക്കുന്ന ശമ്പളം മാന്യമായ ജീവിതത്തിന് തികയുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്ന് പൗരന്മാരുടെ ശമ്പളം കാൽ ലക്ഷമാക്കി ഉയർത്തി ഭരണാധികാരി. ഷാർജ ഭരണാധികാരി ശൈഖ് ഡോ: സുൽത്താൻ അൽ ഖാസിമിയാണ് സ്വന്തം പ്രചകളുടെ ക്ഷേമത്തിനായി പുതിയ പ്രഖ്യാപനം നടത്തിയത്.
നിലവില്‍ 17,500 ദിര്‍ഹമായിരുന്നു ഇവിടെ മിനിമം പ്രതിമാസ ശമ്പളം. ഇതാണ് ഇപ്പോൾ 25,000 ദിർഹം ആക്കി ഉയർത്തിയത്. ഷാർജ എമിറേറ്റിലെ സോഷ്യല്‍ സര്‍വീസസ് ഡിപാർട്ട്മെന്റ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ശമ്പളം വര്‍ദ്ധിപ്പിച്ചത്. ദൈനം ദിന ജീവിതച്ചെലവുകള്‍ വർദ്ധിക്കുമ്പോൾ ശമ്പളവും അതുപോലെ വര്‍ദ്ധിക്കേണ്ടതുണ്ടെന്നാണ് ഇവിടെയുള്ള ഭരണാധികാരികളുടെ നിലപാട്.