Saturday, 27 July - 2024

സൗര, കാറ്റ് ഊർജത്താൽ ജലശുദ്ധീകരണം; പുനരുപയോഗ ശേഷിയിൽ റിന്യൂവബിൾ കുപ്പിവെള്ളം പുറത്തിറക്കി സഊദി

ജിദ്ദ: പൂർണമായും സോളാർ, കാറ്റ് ഊർജം ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്ന ആദ്യത്തെ ശുദ്ധജല പ്ലാൻറ് രാജ്യത്ത് പ്രവർത്തനം ആരംഭിച്ചു. 100 ശതമാനം പുനരുപയോഗ ശേഷിയിൽ റിന്യൂവബിൾ ബോട്ടിൽ വാട്ടർ പ്ലാന്റ് പ്രവർത്തനം ചെങ്കടൽ തീരത്ത് റെഡ്സീ ഡെവലപ്‌മെന്റ് കമ്പനിയാണ് നിർമ്മിച്ചിരിക്കുന്നത്. കാർബൺ ബഹിർഗമനം കുറച്ച് പ്രകൃതിദത്ത പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം വിഷൻ 2030 ന്റെ ലക്ഷ്യ സാക്ഷത്കാരത്തിലെ പ്രധാന പദ്ധതിയുടെ ഭാഗം കൂടിയാണ് ഇതരത്തിലൊരു പ്ലാന്റ്.

പ്രതിവർഷം രണ്ട് ദശലക്ഷം 330 മില്ലി ലിറ്റർ കുപ്പിവെള്ളം നിർമിക്കുന്ന ഈ പാന്റ് ഇതരത്തിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡീസെലിനേഷൻ പ്ലാന്റായിരിക്കും. വരും വർഷങ്ങളിൽ 300,000 കുപ്പികളുടെ ശേഷിയിലേക്ക് ഉൽപാദനം വർധിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ലക്ഷകണക്കിന് കുപ്പിവെള്ളം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള പ്ലാൻറ് പൂർണമായും സോളാർ സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുക. ഗ്ലാസ് കുപ്പിയിൽ വെള്ളമൊരുക്കുന്നതിലൂടെ കാർബൻ കുറച്ചു കൊണ്ടു വരാനും പ്ലാസ്റ്റിക് ബോട്ടിലുകൾ ഇല്ലാതാക്കാനും കഴിയുമെന്നും റെഡ് സീ ഡെവലപ്‌മെന്റ് കമ്പനി (ടി.ആർ.എസ്.ഡി.സി) ചീഫ് സ്റ്റാഫ് അഹമ്മദ് ഗാസി ദർവിഷ് പറഞ്ഞു.

ഡീസാലിനേഷൻ സാങ്കേതികവിദ്യ പൂർണമായും സഊദി കമ്പനികളിൽനിന്നാണ് ലഭ്യമാക്കുന്നത്. കൂടാതെ ജി.സി.സി സ്റ്റാൻഡേർഡൈസേഷൻ ഓർഗനൈസേഷൻ, ലോകാരോഗ്യ സംഘടന, സഊദി ഫുഡ് ആന്റ് ഗ്രഡ് അതോറിറ്റി, സഊദി പരിസ്ഥിതി-ജല-കാർഷിക മന്ത്രാലയം എന്നിവയുൾപ്പെടെയുള്ള പ്രാദേശികവും അന്തർദേശീയവുമായ ജലഗുണനിലവാര മാനദണ്ഡങ്ങളോടെയാണ് പ്ലാന്റ് പ്രവർത്തിക്കുക. ലോകാരോഗ്യ സംഘടന, സഊദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, പരിസ്ഥിതി മന്ത്രാലയം, വാട്ടർ ആന്റ് അഗ്രികൾച്ചർ മന്ത്രാലയം എന്നിവയുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പിലാക്കിയത്.

Most Popular

error: