വിദേശത്ത് വച്ച് ആസ്ട്രസിനക്ക വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് സംസ്ഥാനത്ത് നിന്നും രണ്ടാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. അതിനുള്ള നടപടിക്രമങ്ങളും മന്ത്രി വ്യക്തമാക്കി.
വിദേശങ്ങളിൽ ആസ്ത്രസെനിക വാക്സിൻ സ്വീകരിച്ചവർക്കാണ് രണ്ടാം ഡോസ് കേരളത്തിൽ നൽകുന്നത്. അതിനായി വിദേശങ്ങളിൽ നിന്ന് ഒന്നാം ഡോസ് എടുത്തവർ വാക്‌സിനേഷന്‍ കേന്ദ്രത്തിത്തിലെത്തി രണ്ടാം ഡോസിനായി രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ആദ്യ ഡോസിന്റെ വിവരങ്ങള്‍ കോവിന്‍ സൈറ്റില്‍ നല്‍കുന്നതാണ്. രണ്ടാം ഡോസ് നല്‍കിയ വിവരം രേഖപ്പെടുത്തിയതിന് ശേഷം അവര്‍ക്ക് കോവിന്‍ സൈറ്റില്‍ നിന്ന് അന്തിമ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
മന്ത്രി ഇന്ന് വ്യക്തമാക്കിയ കൂടുതൽ സംശയങ്ങൾക്കുള്ള മറുപടി അറിയാൻ വിദേശത്ത് പോകുന്നവർ വാക്സിൻ സംബന്ധമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.
കൂടുതല്‍ സംശയങ്ങള്‍ക്ക് ദിശ 1056, 104 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.