റിയാദ്: യു എ ഇ യിൽ നിന്നുള്ള വിലക്ക് സഊദി അറേബ്യ പിൻവലിച്ചു. ഇതോടെ യു എ ഇ യിൽ നിന്നും ആർക്കും സഊദിയിലേക്ക് പ്രവേശിക്കാം. കൂടാതെ മറ്റേതാനും രാജ്യങ്ങൾക്കുള്ള വിലക്കും പിൻവലിച്ചിട്ടുണ്ട്. എന്നാൽ, ഇന്ത്യക്കുള്ള വിലക്ക് തുടരും.
യുഎഇക്ക് പുറമെ ജര്‍മനി, അമേരിക്ക, അയര്‍ലന്റ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്കാണ് പിന്‍വലിച്ചത്.
നാളെ പുലര്‍ച്ചെ ഒരു മണി മുതലാണ് വിലക്ക് പിൻവലിക്കൽ പ്രാബല്യത്തിൽ വരിക. എന്നാല്‍ ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ കഴിയേണ്ടിവരും. യു എ ഇ യിൽ നിന്നുള്ള വിലക്ക് സഊദി അറേബ്യ പിൻവലിച്ചതോടെ, ഇന്ത്യയിൽ നിന്നുള്ള വിലക്ക് യു എ ഇ പിൻവലിച്ചാൽ ഇന്ത്യക്കാർക്ക് സഊദിയിലേക്ക് യു എ ഇ വഴിയുള്ള വരവ് തുടരാനാകും