റിയാദ്: രാജ്യത്ത് പൊതുസ്ഥലങ്ങളിൽ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യുന്നവർ ശ്രദ്ധിക്കുക. സ്വകാര്യതാ നയങ്ങൾ ലംഘിച്ചാൽ അകത്താകും. പബ്ലിക് പ്രോസിക്യൂഷൻ വക്താവ് ഡോ. മാജിദ് അൽദുസൈമാനിയാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നവർ ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയല്ല വേണ്ടതെന്നും ഇവ സുരക്ഷാ വകുപ്പുകൾക്ക് കൈമാറുകയാണ് വേണ്ടതെന്നും അദ്ദേഹം ഉണർത്തി.