അബുദാബി: യു എ ഇ യിൽ മലയാളി യുവതി കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫാണ് (32) ഉമ്മുൽ ഖുവൈനിൽ കടലിൽ മുങ്ങി മരിച്ചത്. മരിച്ചത്. ബിച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം. ഇന്നലെ രാവിലെയാണ് സംഭവം. അജ്മാനിൽ താമസിക്കുന്ന ഇവർ ഉമ്മുൽഖുവൈനിലെ ബിച്ച് സന്ദർശിക്കാനെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയ ഭർത്താവ് മഹ്റൂഫും എട്ടും നാലും വയസുള്ള മക്കൾ ആരിഫും ഐറയും തിരയിൽപെട്ടത് കണ്ടതോടെ ഇവരെ രക്ഷിക്കാൻ റഫ്സ കടലിലേക്ക് ഇറങ്ങുകയായിരുന്നു.
റഫ്‌സയുടെ ഭര്‍ത്താവ് മഅ്റൂഫാണ് ആദ്യം കടലില്‍ ഇറങ്ങിയത്. ശേഷം എട്ടു വയസ്സുകാരൻ മകൻ അമിറും ഇറങ്ങി. പിന്നാലെ റഫ്‌സയും മകൾ റൈഹയും കടലില്‍ ഇറങ്ങി. ഇതിനിടെ തിരയില്‍പ്പെട്ട ഇവര്‍ക്ക് തിരികെ കയറാനായില്ല. മകന്‍ കരകയറിയെങ്കിലും റഫ്‌സയും മകളും പുറത്തെത്താനാകാതെ നിലവിളിച്ചു. ഇതിനിടെ മഅ്റൂഫ് ഒരു വിധം പുറത്തെത്തി നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് ഓടിയെത്തിയ ബീച്ചിലുള്ളവരാണ് റഫ്‌സയേയും മകളേയും കരയിലെത്തിച്ചത്.
ബഹളം കേട്ട് ഓടിക്കൂടിയവർ ഭർത്താവിനെയും കുട്ടികളെയും രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും റഫ്സ കടലിൽ മുങ്ങിപ്പോയി. മൃതദേഹം ഉമ്മുൽഖൈൻ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഇത്തിസലാത്ത് ജീവനക്കാരനാണ് റഫ്സയുടെ ഭർത്താവ് മഹ്റൂഫ്. കോഴിക്കോട് മാത്തറ എടക്കാട്ട് ഹൗസിൽ കോയാദീന്റെയും സഫിയയുടെ മകളാണ് റഫ്സ.