റിയാദ്: സഊദിയിൽ എത്തുന്ന മുഴുവൻ സന്ദർശന വിസക്കാർക്കും കൊവിഡ് ചികിത്സ കവറേജുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഫാമിലി, ബിസിനസ് സന്ദര്‍ശക വിസക്കാര്‍ക്ക് ഇതോടെ സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് സമയത്ത് അഞ്ച് ഡോളർ കൂടി അധികമായി നൽകേണ്ടി വരും. പുതിയ ഇന്‍ഷുറന്‍സ് പോളിസി വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ, ടൂറിസ്റ്റ്, സന്ദര്‍ശക വിസക്കാര്‍ക്ക് 12 ഇന്‍ഷുറന്‍സ് കമ്പനികള്‍ വഴിയാണ് കൊവിഡ് കവറേജുള്ള ഇന്‍ഷുറന്‍സ് പോളിസി നല്‍കുന്നത്. ബുറൂജ്, അലയന്‍സ്, അക്‌സ, ഗള്‍ഫ് യൂനിയന്‍, അറേബ്യന്‍ ഷീല്‍ഡ്, അല്‍ജസീറ, തആവുനിയ, ബൂപ, മലാദ്, അല്‍അറബിയ, അല്‍സഖര്‍, അല്‍റാജ്ഹി എന്നീ കമ്പനികളാണ് ഇന്‍ഷുറന്‍സ് പോളിസിയുമായി രംഗത്തുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട ചികിത്സ പൂര്‍ണമായും കവര്‍ ചെയ്യുന്നതായിരിക്കും ഇന്‍ഷുറന്‍സ്.