യാത്ര മുടങ്ങിയ പ്രവാസികളുടെ ടിക്കറ്റ് തുകകൾ മടക്കി നൽകാതെ എയർ അറേബ്യ, നടപടികൾ കൈകൊള്ളണമെന്നാവശ്യപ്പെട്ട് ടാസ്ക്

0
1377

കരിപ്പൂർ: കൊവിഡ് പ്രതിസന്ധികൾ മൂലം യാത്ര മുടങ്ങിയ പ്രവാസികളുടെ വിമാന ടിക്കറ്റ് തുകകൾ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ടാസ്ക് കൂട്ടായ്മ എയർ അറേബ്യക്ക് നിവേദനം നൽകി.

എമിറേറ്റ്സ്, ഫ്ലൈ ദുബായ്, ഗൾഫ് എയർ, എയർ ഇന്ത്യ തുടങ്ങി വിവിധ വിമാനക്കമ്പനികൾ യാത്ര മുടങ്ങിയവരുടെ ടിക്കറ്റ് തുകകൾ മടക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിലും എയർ അറേബ്യ പണം തിരികെ നൽകുന്നതിനുള്ള തീരുമാനം ഇത് വരെ കൈക്കൊള്ളാതിരിക്കുന്ന സാഹചര്യത്തിലാണു ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ‘ടാസ്ക്’ നിവേദനം നൽകിയത്.

 

കൊവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് നിരവധി എയർ അറേബ്യ വിമാനങ്ങൾ അവസാന നിമിഷങ്ങളിൽ സർവീസ് റദ്ദാക്കിയത് നിരവധി പ്രവാസികൾക്കും അവർ സമീപിക്കുന്ന ട്രാവൽ ഏജന്റുമാർക്കും വലിയ നഷ്ടമാണ് വരുത്തി വെച്ചത്. എന്നാൽ, പിന്നീട് ഇത് തിരിച്ചു നൽകാൻ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്നാണ് നിവേദനം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here