Friday, 13 December - 2024

പ്രവാസികൾക്ക് ആശ്വസിക്കാം; വാക്സിൻ ഡോസുകളിലെ ഇടവേള കുറച്ചതായി സർക്കാർ

സർട്ടിഫിക്കറ്റിൽ കൊവിഷീൽഡിന് ആസ്ട്രാസെനിക എന്ന് കൂടി രേഖപ്പെടുത്തും

തിരുവനന്തപുരം: വിദേശത്തേക്ക് പോകുന്നവർക്ക് ആശ്വാസമേകി സംസ്ഥാന സർക്കാറിന്റെ പുതിയ പ്രഖ്യാപനം. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിലെ ഇടവേള കുറച്ചതായാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയാണ് പ്രവാസികൾക്കായി കുറച്ചത്. നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം.

സർട്ടിഫിക്കറ്റിൽ കൊവിഷീൽഡിന് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ പ്രവാസികൾക്ക് വാക്സിനേഷന്‍റെ പേരിലുള്ള യാത്രാ തടസം മറികടക്കാനാകും.

വിദേശത്തേക്ക് പോകുന്നവർക്ക് നൽകേണ്ട വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകാൻ അതാത് ഡി.എം.ഒ മാരെയും ചുമതലപ്പെടുത്തി.  വിദേശത്തേക്ക് പോകുന്നവർക്ക് കൊവിഷീൽഡ് വാക്‌സിനായിരിക്കും നൽകുക.

Most Popular

error: