റിയാദ്: സഊദിയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ചൂട് കുത്തനെ ഉയരുമെന്ന് മുന്നറിയിപ്പ്. സഊദിയെ കൂടാതെ ഗൾഫിലെ ചില മേഖലകളിലും താപനില കുത്തനെ ഉയരും. അടുത്ത 24 മണിക്കൂറിനുള്ളിൽ താപനില 44 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ ഗവേഷകനായ അബ്ദുൽ അസീസ് അൽ ഹുസൈനി പറയുന്നത്.
വരും ദിവസങ്ങളിൽ പകൽ കടുത്ത ചൂടും രാത്രിയിൽ മിതകാലവസ്ഥയുമായിരിക്കും. പകൽ പരമാവധി താപനില 38 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 20 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും.
കൂടാതെ, പടിഞ്ഞാറൻ, വെസ്റ്റ് സെൻട്രൽ, ഉയർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കാറ്റിനോപ്പം നേരിയ മഴ മുതൽ ശക്തിയായ മഴയും ഉണ്ടായേക്കും. നജ്‌റാൻ, അസിർ, അൽ-ബഹ എന്നിവിടങ്ങളിലും മക്കയുടെയും മദീനയുടെയും വിവിധ ഭാഗങ്ങളിലും ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹായിൽ, അൽ ഖസീം, റിയാദ് എനിവിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായേക്കും.