Saturday, 27 July - 2024

സഊദി, ദുബായ് എന്നിവിടങ്ങളിലേക്ക് ഈ രാജ്യങ്ങൾ വഴി വരുന്നവർ അറിഞ്ഞിരിക്കണം “ബ്ലാക്ക് മാജിക് കെണികൾ”

റിയാദ്: ദുബൈ, സഊദി എന്നീ രാജ്യങ്ങളിലേക്ക് നേരിട്ട് യാത്രാ മാർഗ്ഗം അനുവദിക്കാത്ത സാഹചര്യത്തിൽ വിവിധ ട്രാവൽസുകൾ വിവിധ രാജ്യങ്ങൾ വഴി രണ്ടു രാജ്യങ്ങളിലേക്കും യാത്രകൾ സജ്ജീകരിക്കുന്ന തിരക്കുകളിലാണ്. ഗത്യന്തരമില്ലാതെ തങ്ങളുടെ തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലും മാസങ്ങളോളം ജോലിയില്ലാതെ നാട്ടിൽ കഴിഞ്ഞതിന്റെ ഫലമായി ദുരിതം അനുഭവിക്കുന്നതിന്റെയും ഇടയിലാണ് ഏതെങ്കിലും വിധേന സഊദി, ദുബായ് എന്നിവിടങ്ങളിലേക്ക് എത്തിപ്പെടുവാനായുള്ള മാർഗ്ഗങ്ങൾ പ്രവാസികൾ തേടുന്നത്. ഇതിലേക്കാണ് വിവിധ രാജ്യങ്ങൾ വഴി യാത്രാ സൗകര്യങ്ങളുമായി ട്രാവൽസുകൾ രംഗത്തെത്തുന്നത്.

എന്നാൽ, ചില രാജ്യങ്ങൾ വഴി യാത്ര ചെയ്യുന്നവർ ഏറെ ശ്രദ്ധിക്കണമെന്നാണ് അനുഭവസ്ഥർ നൽകുന്ന മുന്നറിയിപ്പ്. വിവിധ രാജ്യങ്ങളിൽ കൂടി യാത്ര ചെയ്യുമ്പോൾ ആ രാജ്യങ്ങളിലെ നിയമ വ്യവസ്ഥകൾ കൂടുതൽ അറിഞ്ഞിരിക്കുകയും കൂടുതൽ ശ്രദ്ധ പതിക്കുകയും വേണം. മാത്രമല്ല, ചില രാജ്യങ്ങളിലെ മയക്കു മരുന്ന് മാഫിയ, പിടിച്ചു പറി, തുടങ്ങി ബ്ലാക്ക് മാജിക്ക് തട്ടിപ്പുകളിൽ പെടാതെയും പ്രവാസികൾ പ്രത്യേകം സൂക്ഷിക്കേണ്ടതുണ്ട്. താഷ്കന്റ്, മൊറോക്കോ, റഷ്യ, അർമേനിയ തുടങ്ങിയ വിവിധ രാജ്യങ്ങൾ വഴി പോകുന്ന പ്രവാസികൾ ഏറെ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്. ബ്ലാക്ക് മാജിക്ക് ഏറ്റവും കൂടുതൽ ഇത്തരം രാജ്യങ്ങളിലാണെന്നാണ് വസ്‌തുത. കണ്ണുകളിലേക്ക് സൂക്ഷമമായി നോക്കി പോക്കറ്റടിച്ച് രക്ഷപ്പെടുന്ന വിരുതന്മാർ ഈ ഭാഗങ്ങളിൽ വ്യാപകമാണ്.

ക്വാറന്റൈൻ ദിവസങ്ങളിൽ തനിച്ച് പുറത്ത് പോവാതിരിക്കുകയും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുകയും അത് തന്നെ കുട്ടമായി പോവുകയും ആൾ സഞ്ചാരമുള്ള വഴികൾ മാത്രം തിരഞ്ഞെടുക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. യാത്ര വേളകളിൽ യാത്രാ രേഖകൾ സ്വയം ശ്രദ്ദിക്കുകയും ഓരോരുത്തരും അവരുടെ ലഗേജ്ജുകൾ മറ്റാർക്കും നൽകാതെ ഭദ്രമാക്കുകയും ചെയ്യണമെന്നും പ്രോക്‌സിമ റിക്രൂട്ടിങ്മെന്റ് ഉടമ ശറഫുദ്ധീൻ പൊന്നാനി മുന്നറിയിപ്പ് പങ്കു വെക്കുന്നതിനിടെ യാത്രക്കാരോട് ഉദ്‌ബോധിപ്പിച്ചു.

Most Popular

error: