റിയാദ്: സഊദിയിലെ സർവകലാശാലകളും സ്‌കൂളുകളും തുറക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തകൃതിയാക്കി വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷം മുതൽ വിദ്യാലയങ്ങൾ തുറക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ അധ്യാപകരും മറ്റു ജോലിക്കാരും സ്‌കൂളുകളിൽ എത്തണമെന്ന നിർദേശമാണ് മന്ത്രാലയം മുന്നോട്ട് വെച്ചിരിക്കുന്നത്. ഇതിനു മുമ്പായി ഇവർ വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തവക്കൽന, തബാഉദ് ആപുകൾ വഴി ഇത് ഉറപ്പ് വരുത്തും. സ്ഥാപനങ്ങളിലെക്ക് പ്രവേശിക്കാൻ ഇവ നിർബന്ധമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലെ ഗവൺമെന്റ്, സ്വകാര്യ വിദ്യാലയങ്ങൾ, ഗവൺമെന്റ്, സ്വകാര്യ സർവ്വകലാശാലകൾ, കോളേജുകൾ, ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം ഇത് നിര്ബന്ധമാണ്. തുടർ നടപടികളും മറ്റു പ്രോട്ടോകോളുകളും പിന്നീട് പ്രഖ്യാപിക്കും.