Saturday, 27 July - 2024

പ്രവാസികൾക്കുള്ള മുൻഗണന വാക്സിനേഷൻ; 45 വയസിനു മുകിലുള്ളവർ പുറത്ത്, ഇവർക്കും അനുവദിക്കണമെന്ന ആവശ്യം ശക്തം

റിയാദ്: സംസ്ഥാനത്ത് വാക്സിനെഷൻ മുൻഗണന ലിസ്റ്റിൽ ജോലിക്ക് പോകുന്ന പ്രവാസികളെയും വിദേശങ്ങളിൽ പഠിക്കാൻ പോകുന്നവരെയും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തിലാണ് ഈ രണ്ട് വിഭാഗത്തെ കൂടിയ ഉൾപ്പെടുത്തിയത്. എന്നാൽ, 45 കഴിഞ്ഞ പ്രവാസികൾ ഇതിൽ പുറത്താണ്.

ഇവർ എന്ത് ചെയ്യണമെന്നറിയാത്ത സ്ഥിയിലാണിപ്പോൾ മുഖ്യമന്ത്രിയുടെ ഇന്നലത്തെ അറിയിപ്പ് പ്രവാസികൾക്ക് ഏറെ ആശ്വാസമായിരുന്നു. എന്നാൽ, ഇന്ന് ഇത് പ്രാബല്യത്തിൽ വന്നപ്പോൾ 45 കഴിഞ്ഞ പ്രവാസികൾ ഇതിൽ പുറത്താണിപ്പോൾ. ഇവർക്ക് മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പ്രവാസികളിൽ നല്ലൊരു ശതമാനവും 45 കഴിഞ്ഞവരുമുണ്ട്. ഇവർക്ക് സൗകര്യം ഒരുക്കാത്തതിന്റെ അനൗചിത്യവും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

നിലവിൽ 1977 നും 2003 നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കുന്നുള്ളൂ. 45 വയസ് കടന്ന പ്രവാസികൾക്കും രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ള അവസരം കൊണ്ട് വരണമെന്നാണ് പ്രവാസ ലോകം ആവശ്യപ്പെടുന്നത്.

വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. തീരുമാനം പ്രവാസികൾക്ക് ഒരു പരിധി വരെ ആശ്വാസം പകരും. എന്നാൽ, 45 വയസ്സ് കഴിഞ്ഞവർ പുറത്താകുന്നത് പ്രതിഷേധങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.

പ്രവാസികൾ മുൻഗണന ലിസ്റ്റിൽ വാക്സിന് രജിസ്റ്റർ ചെയ്യേണ്ട വിധം അറിയാം

Most Popular

error: