തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനെഷൻ മുൻഗണന ലിസ്റ്റിൽ ജോലിക്ക് പോകുന്ന പ്രവാസികളെയും വിദേശങ്ങളിൽ പഠിക്കാൻ പോകുന്നവരെയും ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തിലാണ് ഈ രണ്ട് വിഭാഗത്തെ കൂടിയ ഉൾപ്പെടുത്തിയത്. ഇത് കൂടാതെ മറ്റേതാനും വിഭാഗങ്ങളെയും മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. തീരുമാനം പ്രവാസികൾക്ക് ഒരു പരിധി വരെ ആശ്വാസം പകരും.
രജിസ്ട്രേഷൻ എങ്ങനെ?
ആദ്യം കേന്ദ്ര ഗവണ്മെന്റിന്റെ ലിങ്കിൽ രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടതുണ്ട്. https://selfregistration.cowin.gov.in/ എന്ന ലിങ്കിൽ ആണ് രജിസ്ട്രേഷൻ പൂർത്തീകരിക്കണ്ടത്.
അത് എങ്ങനെ എന്നറിയാൻ https://youtu.be/ZcEqu9FxE8 വീഡിയോ കാണുക. അതിൽ ലഭിക്കുന്ന റഫറൻസ് നമ്പർ സൂക്ഷിക്കുക. ശേഷം 👇
1: ഈ ലിങ്കിൽ ക്ലിക്ക് ചെയുക. https://covid19.kerala.gov.in/vaccine/
2: ഇൻഡിവിജ്വൽ സെലക്റ്റ് ചെയ്യുക.
3: നാട്ടിലെ മൊബൈൽ നമ്പർ എന്റർ ചെയ്യുക. OK കൊടുക്കുമ്പോൾ അതിൽ ലഭിക്കുന്ന OTP എന്റർ ചെയ്തു വെരിഫൈ ചെയ്യുക.
4: ജില്ല തിരഞ്ഞെടുക്കുക, ഇൻഡിവിജ്വൽ സെലക്ഷനിൽ (going abroad) തിരഞ്ഞെടുക്കുക, പേര്, ലിംഗം, ജനന വർഷം എന്നിവ എന്റർ ചെയ്യുക, വാക്സിൻ കേന്ദ്രം സെലക്ട് ചെയ്യുക (പിൻകോഡ് വെച്ചും സേർച്ച് ചെയ്യാവുന്നതാണ്). സപ്പോർട്ടിങ് ഡോക്യുമെന്റ് ഡൗൺ ലോഡ് ചെയ്യുക (പാസ്പോർട്ട് കോപ്പി, വിസ കോപ്പി എന്നിവയാണ് ഡൗൺലോഡ് ചെയ്യേണ്ടത്).
5: റഫറൻസ് നമ്പർ നൽകുക (ആദ്യം വാക്സിന് വേണ്ടി കേന്ദ്ര ഗവണ്മെന്റിന്റെ സൈറ്റിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ഇത് ലഭിക്കും. അതിൽ രജ്സിട്രേഷൻ എങ്ങനെ എന്നറിയാൻ https://youtu.be/ZcEqu9FxE8A വീഡിയോ കാണുക.
6: .എല്ലാം ശരിയാണെന്ന് ഉറപ്പിച്ച ശേഷം സബ്‌മിറ്റ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ദിശ യുമായി ബന്ധപ്പെടാവുന്നതാണ്. നമ്പർ: 1056
…… ……. …….. …….. ……… ……. …….. …..
കൂടുതൽ സഊദി വാർത്തകൾ പെട്ടെന്ന് അറിയാൻ ഗ്രൂപ്പിൽ അംഗമാകുക.👇
https://chat.whatsapp.com/EC9xN8zu380LXGZzM7pf63