ജിദ്ദ: റമദാൻ കഴിഞ്ഞെങ്കിലും റമദാനിൽ ശീലിച്ച ആരാധന കർമ്മങ്ങൾക്ക് ജീവിതത്തതിൽ തുടർച്ച ഉണ്ടാവണമെന്ന് ഇസ്‌ലാഹി സെൻ്റർ സെക്രട്ടറി ശിഹാബ് സലഫി ഉദ്‌ബോധിപ്പിച്ചു. റമദാനിലേത് പോലെ അല്ലെങ്കിലും കുറഞ്ഞ അളവിലെങ്കിലും അവ നിലനിറുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച പ്രതിവാര ഓൺലൈൻ ക്‌ളാസിൽ ‘ഇസ്‌തിഖാമത്’ എന്ന വിഷയത്തെ അധികരിച്ചു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഞ്ച് കാര്യങ്ങളാണ് ഒരു വ്യക്തിയുടെ നോമ്പ് സ്വീകരിച്ചതിനുള്ള മാനദണ്ഡങ്ങളായി പണ്ഡിതന്മാർ പറയുന്നത് . റമദാനിൽ ഉപേക്ഷിച്ച നിഷിദ്ധമായ കാര്യങ്ങൾ റമദാനിന് ശേഷവും ഉപേക്ഷിക്കുക, രണ്ടാമത്തേത്
റമദാനിലെ കർമ്മങ്ങളുടെ തുടർച്ച അത് എണ്ണത്തിലും വണ്ണത്തിലും അല്പം കുറവാണെങ്കിൽ പോലും അത് സ്വീകരിക്കുന്നുണ്ടോ എന്ന ഭയം, മൂന്നാമത്തേത് ആരാധനാ കർമങ്ങളിൽ കൂടുതൽ ഉത്സാഹത്തോടെ മുന്നേറുവാൻ തോനുന്ന ഹൃദയവിശാലത ,നാലാമത്തെ കാര്യം ചെയ്തുപോയ തെറ്റുകൾക്ക് മുന്നിൽ സ്രഷ്ടാവിനോടുള്ള നിരന്തരമായ പാപമോചനം, അഞ്ച് മതത്തെ കുറിച്ച് വല്ലവനും അപകീർത്തി പ്പെടുത്തുകയോ അതിനെ തകർക്കാൻ ശ്രമിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന ആത്മ രോഷം ഈ കാര്യങ്ങളെല്ലാം ഒരു വ്യക്തിയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ആവ്യക്തിയുടെ നോമ്പ് സ്വീകരിച്ച തായി മനസ്സിലാക്കാം പൂർവസൂരികൾ
തങ്ങൾ അനുഷ്ഠിച്ച വൃതം, ഖുർആൻ പാരായണം , രാത്രി നമസ്കാരം, ദാനധർമ്മങ്ങൾ ഉൾപ്പെടെയുള്ള കർമങ്ങൾ സൃഷ്ടാവ് സ്വീകരിച്ചിട്ടുണ്ടാവുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നോമ്പിന്റെ പ്രധാന ലക്‌ഷ്യം ജീവിതത്തിൽ കൈവരിക്കുവൻ നാം ഓരോരുത്തരും പരിശ്രമിചിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ടെന്നും ശിഹാബ് സലഫി ആവശ്യപ്പെട്ടു.
പരിപാടിയിൽ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു.