വാളുയരാൻ നിമിഷങ്ങൾ, കൊലയാളിക്ക് മാപ്പ് നൽകി ഇരയുടെ കുടുംബം, പിന്നീട് നടന്നത് ആനന്ദകണ്ണീർ, വീഡിയോ

0
5100

റിയാദ്: വധശിക്ഷ നടപ്പാക്കാനായി സർവ്വ സജ്ജമായ നിമിഷം, സെക്കന്റ്കൾ മാത്രം ബാക്കി നിൽക്കെ അപ്രതീക്ഷിതമായി മാപ്പ് നൽകപ്പെട്ടതോടെ ജീവിതത്തിലെക്ക് മടക്കം. പടിഞ്ഞാറൻ സഊദിയിലെ തബൂക്കിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയതും മുപ്പതു കാരനായ യുവാവ് ജീവിതത്തിലേക്ക് മടങ്ങിയതും.

യുവാവിനെതിരെ കോടതി ഉത്തരവ് നടപ്പാക്കാനായി മുഴുവൻ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നു. തുടർന്ന് വിധി നടപ്പാക്കാനായി യുവാവിനെയും സ്ഥലത്തെത്തിച്ചു. എന്നാൽ, വിധി നടപ്പാക്കുന്നതിൻ്റെ നിമിഷങ്ങൾക്ക് മുമ്പ് ഇരയുടെ കുടുംബം മാപ്പ് നൽകുകയായിരുന്നു. മാപ്പ് നൽകിയതോടെ യുവാവ് വാൾ തലപ്പിൽ രക്ഷപെട്ടു. ഉടൻ തന്നെ സുജൂദ് ചെയ്യുന്നതും ചുറ്റുമുണ്ടായിരുന്നവർ തക്ബീർ മുഴക്കുകയും ചെയ്തു.

അഞ്ച് വർഷം മുമ്പ് നടന്ന കൊലപാതക കേസിലാണ് യവാവിനെതിരെ കോടതി വധശിക്ഷ വിധിച്ചിരുന്നത്. തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് വിധി നടപ്പാക്കാനായി സ്ഥലത്തേക്ക് എത്തിച്ചത്. ഇവിടെ വെച്ചാണ് കൊല്ലപ്പെട്ടയാളുടെ പിതാവ് മാപ്പ് നൽകിയത് കാരണം ശിക്ഷയിൽ നിന്ന് രക്ഷപ്പെട്ടത്.

മാപ്പ് നൽകുന്നതിനു പകരമായുള്ള ദിയ പണം (ബ്ളഡ് മണി) പോലും സ്വീകരിക്കാതെയാണു പിതാവ് തൻ്റെ മകൻ്റെ കൊലപാതകിക്ക് മാപ്പ് നൽകിയത്. അല്ലാഹുവിൻ്റെ പ്രീതി ഉദ്ദേശിച്ച് മാത്രമാണു താൻ തൻ്റെ മകൻ്റെ ഘാതകനു മാപ്പ് നൽകുന്നതെന്ന് പിതാവ് പറഞ്ഞു.

വീഡിയോ

സഊദി വാർത്തകൾ പെട്ടന്ന് ലഭിക്കാൻ ഗ്രൂപ്പിൽ അംഗമാകുക👇

https://chat.whatsapp.com/EC9xN8zu380LXGZzM7pf63

LEAVE A REPLY

Please enter your comment!
Please enter your name here