തിരുവനന്തപുരം: ഏറെ ദിവസത്തെ ആവശ്യങ്ങൾക്കൊടുവിൽ പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. വിദേശത്തേക്ക് ജോലിക്ക് പോകേണ്ടവർക്ക് രണ്ടാം ഡോഡ് വാക്‌സിൻ നേരത്തെ നൽകുന്നതിന് സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കൊവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 84 ദിവസം കഴിഞ്ഞ് നൽകിയാൽ മതിയെന്നാണ് നിലവിലുള്ള രീതി. എന്നാൽ വിദേശത്തേക്ക് പോകേണ്ടവർക്ക് രണ്ടാം ഡോസ് ലഭിച്ചില്ലെങ്കിൽ പ്രയാസം നേരിടുന്നതിനാൽ നിലവിലുള്ള സമയക്രമം പരിഗണിക്കാതെ നേരത്തെ തന്നെ രണ്ടാം ഡോസ് വാക്‌സിൻ നൽകാനുള്ള സംവിധാനം ഒരുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്.
കോവാക്‌സിന് അംഗീകാരം ലഭിക്കാൻ ലോകാരോഗ്യസംഘടനയുമായി കേന്ദ്ര സർക്കാർ ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.