Saturday, 27 July - 2024

വാക്സിനുമായി ബന്ധപ്പെട്ട് പ്രവാസികൾ അടിയന്തിരമായി അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ, തെറ്റായ സന്ദേശങ്ങളിൽ വീഴരുത്

വാക്‌സിനുമായി പ്രവാസികൾ അടിയന്തിരമായി അറിഞ്ഞിരിക്കേണ്ട ക്കാര്യങ്ങൾ കാര്യങ്ങൾ ഇപ്രകാരമാണ്.

നാട്ടിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ

1: നിലവിൽ നാട്ടിൽ നിന്ന് രണ്ട് ഡോസ് എടുത്തവർ മുഖീമിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കണം. രണ്ട് ഡോസ് വാക്സിൻ എടുത്തവർ 14 ദിവസം കഴിഞ്ഞിരിക്കണം നിർബന്ധിത ക്വാറന്റൈൻ ഒഴിവാകാൻ.

2: സഊദിയിൽ അംഗീകരിച്ച വാക്സിൻ നാട്ടിൽ ഉള്ളത് ഒക്സ്ഫോഡ് ആസ്ത്രസെനിക എന്ന പേരിൽ അറിയപ്പെടുന്ന കൊവിഷീൽഡ് ആണ്. ഇത് രണ്ട് ഡോസ് എടുത്തവർ https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. എന്നാൽ ഇവർക്ക് നിർബന്ധിത ക്വാറന്റൈൻ ഒഴിവാക്കാം. ഒറ്റ ഡോസ് എടുത്തവർക്ക് ഇതിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധ്യമല്ല.

3: നാട്ടിൽ വാക്സിൻ സ്വീകരിക്കാൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ പാസ്പോർട്ട് നമ്പർ ചേർക്കുക. ഒക്സ്ഫോഡ് ആസ്ത്രസെനിക എന്ന പേരിൽ അറിയപ്പെടുന്ന കൊവിഷീൽഡ് ആണെന്ന് ഉറപ്പ് വരുത്തുക

4: സഊദിയിലേക്ക് വരുന്ന വേളയിൽ നാട്ടിൽ നിന്നും ലഭിക്കുന്ന വാക്‌സിൻ സർട്ടിഫിക്കറ്റ് പ്രിന്റ് എടുത്ത് ആർടിപിസിആർ ടെസ്റ്റ് റിസൾട്ടിന് ഒപ്പം കരുതുക

സഊദിയിൽ നിന്നും വാക്സിൻ എടുത്തവർ

രാജ്യത്തെ സ്വദേശികളും വിദേശികളും പ്രതിരോധ ശേഷി നേടിയവരാണെങ്കിൽ ആ വിവരം തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യപ്പെടും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരും കൊറോണ വന്ന് സുഖം പ്രാപിച്ച് 6 മാസം കഴിയാത്തവരുമാണു പ്രതിരോധ ശേഷി നേടിയവർ. ഇവരിലും രണ്ട് ഡോസ് സ്വീകരിച്ചവർക്ക് മുകളിലെ ലിങ്കിൽ രജിസ്റ്റർ ചെയ്യാം. എന്നാൽ മറ്റുള്ളവർ തവക്കൽന അപ്ഡേറ്റ്, സ്വിഹതി ആപ്പിലെ ഹെൽത് സർട്ടിഫിക്കറ്റ് എന്നിവ കരുതിയിരിക്കണം.

സഊദിയിൽ അംഗീകരിച്ച വാക്സിനുകൾ

1. അസ്ട്രാസിനെക്ക അഥവാ കൊവിഷിൽഡ്
2. ഫൈസർ
3. ജോൺസൺ & ജോൺസൺ
4. മോഡേർണ

എന്നീ നാല്‌ കമ്പനികളുടെ വാക്‌സിനുകൾക്ക് മാത്രമാണ് സഊദി ആരോഗ്യ മന്ത്രാലയം അഗീകാരം നൽകിയത്. അതിനാൽ ഈ നാലു വാക്‌സിനുകളിൽ ഏതെങ്കിലും ഒരെണ്ണം മാത്രം എടുക്കുക

അടിയന്തിര ശ്രദ്ധക്ക്

സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ചില വീഡിയോയിലും സന്ദേശങ്ങളിലും സഊദിയിൽ ലഭിക്കുന്നത് ആസ്ത്രസെനിക ആണെന്നതിനാൽ നാട്ടിൽ നിന്ന് കൊവിഷീൽഡ് എടുത്തവർ സർട്ടിഫിക്കറ്റിൽ ആസ്ത്രസെനിക എന്ന് എഴുതി ചേർക്കണമെന്ന് തെറ്റായ സന്ദേശം പ്രചരിക്കുന്നുണ്ട്. മനസിലാക്കേണ്ട കാര്യം, സഊദിയിൽ അറിയപ്പെടുന്ന ആസ്ത്രസെനികയും നാട്ടിൽ അറിയപ്പെടുന്ന കൊവിഷീൽഡും ഒന്ന് തന്നെയാണ്.

അതിനാൽ കൺഫ്യൂഷൻ ആകേണ്ട കാര്യമില്ല. മാത്രമല്ല, വാക്സിൻ സ്വീകരിച്ചവർക്ക് ലഭിക്കുന്നത് കമ്പ്യുട്ടർ ജനറേറ്റഡ് സർട്ടിഫിക്കറ്റ് ആണ്. ഇത്തരം സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തിയാൽ അത് സ്വീകാര്യമല്ല. അതിനാൽ അത്തരം സന്ദേശങ്ങൾ തള്ളികളയേണ്ടതാണ്.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/EC9xN8zu380LXGZzM7pf63

Most Popular

error: