റിയാദ്: രാജ്യത്തെ ബൂഫിയകൾ അടക്കം ഭക്ഷ്യവസ്തു മേഖലയിൽ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ പരീക്ഷ പാസാകണമെന്ന നിബന്ധനയുമായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ആരോഗ്യ അവബോധ പരീക്ഷ പാസാകുന്നതുമായി ബന്ധിപ്പിക്കാൻ വകുപ്പ് മന്ത്രി മാജിദ് അൽഹുഖൈൽ ഉത്തരവിട്ടു.
ജീവനക്കാരുടെ അവബോധം വർധിപ്പിക്കാനും, ആരോഗ്യപരമായി തെറ്റായ പ്രവണതതകൾ ഒഴിവാക്കാനും, സ്വയം ആരോഗ്യ നടപടികൾ സ്വീകരിക്കാനും ജീവനക്കാരെ പ്രാപ്തരാക്കി മാറ്റാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം മേൽനോട്ടം വഹിക്കുന്ന പരീക്ഷകളിൽ വ്യത്യസ്ത ഭാഷകളിൽ അവബോധ പരിശീലനങ്ങളും പരീക്ഷകളും ഉണ്ടാകും.
സഊദി വാർത്തകൾക്ക്👇