Saturday, 27 July - 2024

സഊദി ടൂറിസം മേഖലയെ ഇനി ഗ്ലോറിയ ഗ്വിവാര നയിക്കും, ഉപദേഷ്ടാവായി നിയമിതയായി

റിയാദ്: രാജ്യത്തെ ടൂറിസം മേഖലയെ കൂടുതൽ കനകീയമാക്കുന്നതിന്റെ ഭാഗമായി ആഗോള ടൂറിസം വിദഗ്ധ ഗ്ലോറിയ ഗ്വിവാര മൻസൊവിനെ ടൂറിസം മന്ത്രാലയ ഉപദേഷ്ടാവായി നിയമിച്ചു. ആഗോള തലത്തിൽ ടൂറിസം മേഖലയിൽ ഏറ്റവുമധികം സ്വാധീനമുള്ള ഗ്ലോറിയയെ ചീഫ് സ്‌പെഷ്യൽ അഡൈ്വസർ പദവിയിലാണ് ടൂറിസം മന്ത്രാലയം നിയമിച്ചിരിക്കുന്നത്.

സഊദി വിഷൻ 2030 പദ്ധതി ചട്ടക്കൂടിനുള്ളിൽ ടൂറിസം മേഖലാ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഗ്ലോറിയയുടെ നിയമനം. ഇതോടെ, ലോകോത്തര നിലവാരത്തിലേക്ക് രാജ്യത്തെ ടൂറിസം മേഖല മാറും. പെട്രോളിതര വരുമാനത്തിലെ മുഖ്യ ഘടകമായി രാജ്യത്തെ ടൂറിസം മേഖല മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം.

നോർത്ത്‌വെസ്റ്റേൺ യൂനിവേഴ്‌സിറ്റിക്കു കീഴിലെ കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽനിന്ന് എം.ബി.എ നേടിയ ഗ്ലോറിയ, 2013 മുതൽ 2017 വരെയുള്ള കാലയളവിൽ വേൾഡ് ട്രാവൽ ആന്റ് ടൂറിസം കൗൺസിൽ സി.ഇ.ഒയും പ്രസിഡന്റും ആയി പ്രവർത്തിച്ചിട്ടുണ്ട്. 2010-2012 കാലത്ത് മെക്‌സിക്കോയിൽ ടൂറിസം സെക്രട്ടറിയായും മെക്‌സിക്കോ ടൂറിസം ബോർഡ് സി.ഇ.ഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, മറ്റേതാനും മുതിർന്ന പദവികളും വഹിച്ചിട്ടുള്ള ഇവർ ടൂറിസം രംഗത്ത് അറിയപ്പെട്ട വ്യക്തിയാണ്.

സഊദി വർത്തകൾക്ക്👇

https://chat.whatsapp.com/EC9xN8zu380LXGZzM7pf63

Most Popular

error: