റിയാദ്: രാജ്യത്ത് ഇപ്പോൾ അടിയന്തിരമായി ആവശ്യമുള്ള അഞ്ച് വിഭാഗക്കാർക്ക് മാത്രമാണ് ഇപ്പോൾ രണ്ടാം ഡോസ് കൊവിഡ് വാക്സിൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റുള്ളവർ ക്ഷമയോടെ കാത്തിരിക്കണമെന്നും രാജ്യത്ത് എല്ലാവര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ നല്‍കുകയെന്നതാണ് ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
60 വയസ്സിന് മുകളിലുള്ളവര്‍, ഡയാലിസിസ് രോഗികള്‍, കാന്‍സര്‍ രോഗികള്‍, അവയവം മാറ്റിവെച്ചവര്‍, അമിതവണ്ണമുള്ള രോഗികള്‍ എന്നവര്‍ക്കാണ് ഇപ്പോൾ മുൻഗണന പരിഗണിച്ച് രണ്ടാം ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ മന്ത്രാലയം ആവശ്യപ്പെടുമ്പോള്‍ എല്ലാവരും അപോയിന്‍മെന്റ് എടുക്കണം. മന്ത്രാലയം ഓര്‍മിപ്പിച്ചു.
സഊദി വാർത്തകൾക്ക് 👇