Thursday, 12 December - 2024

മലക്കം മറിഞ്ഞ് ഗൾഫ് എയർ; പ്രവേശനം ബഹ്‌റൈൻ റെസിഡൻസി പെർമിറ്റ്‌ ഉള്ളവർക്ക് മാത്രമെന്ന് പുതിയ അറിയിപ്പ്

കോഴിക്കോട്: പ്രവാസികളെ വട്ടം കറക്കി ബഹ്‌റൈനിലെ ഗൾഫ് എയർ. സഊദി പ്രവാസികളെയാണ് ഏറ്റവും കൂടുതൽ ഇത് മുൾമുനയിലാക്കുന്നത്. ഏറ്റവും പുതിയ സർക്കുലർ പ്രകാരം ബഹ്റൈനിലേക്ക് ബഹ്‌റൈൻ റെസിഡൻസി പെർമിറ്റ്‌ ഉള്ളവർക്ക് മാത്രമെന്ന് ഗൾഫ് എയർ അറിയിച്ചു. ഇതോടെ സഊദി പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയായി.
ഇന്ത്യയിൽ നിന്നും റെസിഡൻസി പെർമിറ്റ് ഇല്ലത്തവർക്ക് ഞായറാഴ്ച മുതൽ വിലക്ക് ഏർപ്പെടുത്തുമെന്നായിരുന്നു ബഹ്‌റൈൻ അതോറിറ്റി വ്യാഴാഴ്ച്ച അറിയിച്ചിരുന്നത്. ഇതിൽ ആശങ്കപ്പെട്ടിരിക്കുന്ന സമയത്താണ് ആശ്വാസമായി ഇന്നലെ ഗൾഫ് എയർ പുതിയ സർക്കുലർ പുറത്തിറക്കിയിരുന്നത്. വിസ ഇഷ്യു ചെയ്തവർക്ക് പ്രവേശന വിലക്കുണ്ടാകില്ലെന്നായിരുന്നു വെള്ളിയാഴ്ചയിലെ സർക്കുലറിൽ ഗൾഫ് എയർ അറിയിച്ചിരുന്നത്. നിലവിൽ ബഹ്‌റൈൻ വിസിറ്റിംഗ് വിസ കയ്യിലുള്ള സഊദി പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്നിരുന്നു.
ഇന്നത്തെ സർക്കുലർ
എന്നാൽ, ഇന്ന് ഇതിൽ തിരുത്തൽ വരുത്തിയാണ് പുതിയ സർക്കുലർ ഗൾഫ് എയർ പുറത്തിറക്കിയത്. നേരത്തെ ഇഷ്യു ചെയ്ത വിസിറ്റിംഗ് വിസകളുള്ളവർക്കും ഞായറാഴ്ച മുതൽ ബഹ്രൈനിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ബഹ്‌റൈൻ റെസിഡൻസി പെർമിറ്റ്‌ ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്നുമാണ് ഇന്നത്തെ സർക്കുലറിൽ അറിയിച്ചിട്ടുള്ളത്. ഇന്നത്തെ ഗൾഫ് എയർ സർക്കുലറിലെ നിലവിൽ വിസിറ്റിംഗ് വിസ ഇഷ്യു ചെയ്തവർക്കും പ്രവേശനം അനുവദിക്കില്ലെന്ന അറിയിപ്പ് സഊദി പ്രവാസികൾക്ക് വലിയ നിരാശയാണു നൽകുന്നത്.

കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇

https://chat.whatsapp.com/Gf2rgovd4Jc23B5BoQooig

Most Popular

error: