മനാമ: സഊദി, ബഹ്‌റൈൻ പ്രവാസികൾക്ക് ഏറെ ആശ്വാസമേകി ഗൾഫ് എയർ. അടുത്ത ഞായറാഴ്ച (മെയ് 23) മുതൽ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ബഹ്‌റൈൻ റസിഡൻസി പെർമിറ്റ് ഉള്ള വിദേശികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളുവെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതേ തുടർന്ന് പ്രവാസികൾ ആശങ്കയിൽ കഴിയുന്നതിനിടെയാണ് ഗൾഫ് എയർ ആശ്വാസ വാർത്തയുമായി രംഗത്തെത്തിയത്.
നിലവിൽ ഏത് തരം ബഹ്‌റൈൻ വിസയുള്ള ഇന്ത്യക്കാർക്കും ബഹ്‌റൈനിൽ പ്രവേശിക്കാമെന്നാണ് ഗൾഫ് എയർ അറിയിച്ചിരിക്കുന്നത്. ബഹ്‌റൈൻ പൗരന്മാർക്കും ഏത് തരം ബഹ്‌റൈൻ വിസകൾ ഇന്ത്യക്കാർക്കും പ്രവേശനം അനുവദിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ബോഡിംഗിനു മുമ്പ് സാധുതയുള്ള ഇ-വിസ കരസ്ഥമാക്കിയവർക്ക് പ്രവേശനം അനുവദിക്കും.
എന്നാൽ, ആറു വയസ്സിനു മുകളിലുള്ളവർ വിമാന പുറപ്പെടുന്നതിന്റെ 48 മണിക്കൂറിനുള്ളിൽ കരസ്ഥമാക്കിയ മെഷീൻ റീഡബിൾ ക്യു ആർ കോഡ് ഉള്ള പി സി ആർ ടെസ്റ്റ് നെഗറ്റീവ് റിസൽറ്റ് കയ്യിൽ കരുതണമെന്നും സർക്കുലർ വ്യക്തമാക്കി.
ബഹ്‌റൈനിൽ ഇറങ്ങിയ ഉടൻ 36 ബഹ്‌റൈൻ ദീനാർ ചിലവ് വരുന്ന പി സി ആർ ടെസ്റ്റിനു വിധേയരാകുന്നതോടൊപ്പം അഞ്ച്, പത്ത് ദിവസങ്ങൾക്ക് ശേഷം ഓരോ പി സി ആർ ടെസ്റ്റിനും വിധേയരാകണമെന്നും സർക്കുലറിൽ അറിയിച്ചു. യാത്രക്കാർ 10 ദിവസത്തെ ക്വാറൻ്റീനിൽ പോകണം. അത് ഗവണ്മെൻ്റ് നിശ്ചയപ്പെടുത്തിയ ഹോട്ടലിലോ സ്വന്തം താമസ സ്ഥലത്തോ ആകാമെങ്കിലും ഇക്കാര്യം ബോഡിംഗിനു മുമ്പ് സമർപ്പിച്ചിരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ സഊദി പ്രവാസികൾ ഉൾപ്പെടെ ബഹ്‌റൈൻ ടൂറിസ്റ്റ് വിസ ഇഷ്യു ചെയ്തവർക്ക് ഗൾഫ് എയർ വലിയ ആശ്വാസം തന്നെയാണ് നൽകുന്നത്.
കൂടുതൽ സഊദി വാർത്തകൾക്കും, പ്രധാന ഗൾഫ് വാർത്തകൾക്കും ഗ്രൂപ്പിൽ അംഗമാകാം👇