തിരുവനന്തപുരം: വാക്സിൻ പ്രശ്നവുമായി പ്രവാസികൾക്ക് നിലവിലെ പ്രതിസന്ധിയിൽ ആശ്വാസമായി മുഖ്യമന്ത്രിയുടെ മറുപടി. പ്രവാസികൾ ഉൾപ്പെടെ വിദേശികൾക്ക് വാക്സിൻ സംബന്ധമായി നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ സംവിധാനം ഉണ്ടാക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.
വിദേശത്തേക്ക് പോകുന്നവർക്ക് വാക്‌സിനേഷൻ നിർബന്ധമാണെങ്കിൽ അതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ കൂടി രേഖപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിൽ ഇക്കാര്യങ്ങളിൽ ഏറെ പ്രതിസന്ധി നേരിടുന്ന പ്രവാസികൾക് ഏറെ പ്രതീക്ഷ നൽകുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടി.
വീഡിയോ