ജിദ്ദ: ജിദ്ദയിലെ ആദ്യ മലയാളി വനിത ഡോക്ടരായിരുന്ന അയിഷാബി(65) ബാംഗ്ലൂരിൽ വെച്ച് നിര്യാതയായി. കാൻസർ രോഗിയായിരുന്നു. ജിദ്ദയിലെ അനാകിഷ് ബദറുദ്ധീൻ ക്ലിനിക്കിൽ ഇരുപത് വർഷം ജോലി ചെയ്തിരുന്നു. ഭർത്താവ് മുൻ എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയിരുന്ന പരേതനായ ഡോ. അബൂബക്കർ വണ്ടൂർ
പിതാവ് പരേതനായ ഡോ. അബൂബക്കർ ( മുൻ മലപ്പുറം മുനിസിപ്പൽ ചെയർമാൻ) മാതാവ്: ജമീല
മക്കൾ: മെഹ്റിൻ, ഷെറിൻ (ഓസ്ട്രേലിയ), ജൗഹർ ( ജർമ്മനി) സഹോദരങ്ങൾ: ഡോ. സലീം, ഡോ. സക്കീർ, റഷീദ, അഷ്‌റഫ്, നസീം സലാഹ്, ലൈല, ഷഫീക്
ഖബറടക്കം വണ്ടൂർ പള്ളിക്കുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ